ചെന്നൈ (www.kumblavartha.com 10.01.2018 ): പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാജ്യത്തായി ജോയ് ആലുക്കാസിന്റെ 130ഓളം ഷോറൂമുകളും 40 അനുബന്ധ സ്ഥാപനങ്ങളിലുമാണ് ഇൻകം ടാക്സ് പരിശോധന നടത്തിയത്. വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെത്തടർന്നാണ് പരിശോധനയെന്ന് ഇൻകം ടാകസ് വകുപ്പ് അധികൃതർ അറിയിച്ചു. ഏതാണ്ട് ഒരെ സമയത്തായിരുന്നു റെയ്ഡ്.
കേരളം, കർണ്ണാടക, ഡൽഹി, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഷോ റൂമുകളാലാണ് പരിശോധന നടന്നത്.
കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പാണ് ജോയ് ആലുക്കാസ്. ഗൾഫിലും യൂറോപ്പിലുമടക്കം നിരവധി ഔട്ട് ലെറ്റുകൾ വിദേശത്തും പ്രവർത്തിക്കുന്നു.
നോട്ട് നിരോധനത്തെത്തുടർന്ന് ഇവരുടെ രണ്ട് സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പും ക്രമക്കേടും കണ്ടെത്തിയതിനെത്തുടർന്നാണ് റെയിഡെന്നാണ് അറിയുന്നത്. നോട്ട് നിരോധന സമയത്ത് വൻ തുകകൾ നിക്ഷേപിച്ചതായും ഈ സമയത്ത് അസാധാരണമയ തരത്തിൽ സ്വർണ്ണ ഇടപാട് നടത്തിയതായും കണ്ടെത്തിയതായാണ് വിവരം
വരുമാന നികുതി വിഭാഗത്തിന്റെ ചെന്നൈ ഡിവിഷനാണ് റെയിഡിന് നേത്രത്വം നൽകുന്നത്.